ജാര്‍ഖണ്ഡ്: ഏറ്റുമുട്ടലിനിടെ പരിക്കേറ്റ നക്സലിന്റെ ജീവന് രക്ഷിക്കാന്‍ രക്തം നല്കി സിആര്‍പിഎഫ് ജവാന്. റാഞ്ചിയിലെ റിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നക്സലിന് സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ രാജ്കമലാണ് രക്തം നല്‍കിയത്. സിആര്‍പിഎഫിന്റെ 133-ാം ബറ്റാലിയലിനെ ഉദ്യോഗസ്ഥനാണ് രാജ്കമല്.
രാജ്കമലിന്റെ നന്മയെ പ്രശംസിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. അടുത്തിടെ ജാര്‍ഖണ്ഡില്‍ നടന്ന ഒരു ആക്രമണത്തിലാണ് നക്സലിന് ഗുരുതരമായ പരുക്ക് പറ്റിയത്. വെടിവെപ്പില്‍ പരുക്കേറ്റ ഇയാളെ റാഞ്ചിസ് രാജേന്ദ്ര ഇന്‍സ്റ്റുറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
209 കമാന്‍ഡോ ബറ്റാലിയന് ഫോര്‍ റെസൊല്യൂട്ട് ആക്ഷന്‍ (കോബ്ര)യുമായുള്ള ഏറ്റുമുട്ടലിലാണ് നക്സലിന് പരുക്കേറ്റത്. പരുക്കേറ്റ നക്സലിനെ പ്രാഥമിക ശുശ്രൂഷ നല്‍കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത ശേഷം സിആര്‍പിഎഫ് ജവാന്മാര് തന്നെയാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.
EPITOME OF BENEVOLENCE: CT Rajkamal of CRPF donated blood to save the life of a Naxal who suffered grievous injuries during the encounter which took place when the Naxals attacked a team of 209 CoBRA. Rajkamal said that he considered his duty to help a fellow Indian in need. pic.twitter.com/VNnIi8Qpub
— 🇮🇳CRPF🇮🇳 (@crpfindia) 5 February 2019
Discussion about this post