കേജ്‌രിവാള്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണം; പിന്നില്‍ ബിജെപിയെന്ന് ആംആദ്മി പാര്‍ട്ടി

വടികളും കല്ലുകളുമായെത്തിയ സംഘം കാറിനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണം. നരേലയില്‍ വെച്ചാണ് നൂറോളം പേര്‍ ചേര്‍ന്ന് കാര്‍ ആക്രമിച്ചത്. വടികളും കല്ലുകളുമായെത്തിയ സംഘം കാറിനു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

ഔട്ടര്‍ ഡല്‍ഹിയിലെ 25 അനധികൃത കോളനികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനത്തിനായി കേജരിവാള്‍ പോകുമ്പോളായിരുന്നു സംഭവം. കേജരിവാള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അതേസമയം, കാറിന് ചെറിയ കേടുപാടുണ്ടായി. അക്രമത്തിന്റെ പിന്നില്‍ ബിജെപിയെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചു.

Exit mobile version