മുസാഫര്‍നഗര്‍ കലാപക്കേസ്: ഏഴ് പേര്‍ക്ക് ജീവപര്യന്തം

കേസില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് നദീമിന്റെ പിതാവ് പറഞ്ഞു

ലക്‌നോ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഏഴ് പേര്‍ക്ക് ജീവപര്യന്തം. കാവല്‍ ഗ്രാമത്തിലെ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. മുസാമ്മില്‍, മുജാസിം, ഫര്‍കാന്‍, നദീം, ജഹാംഗീര്‍, അഫ്‌സല്‍, ഇഖ്ബാല്‍ എന്നിവര്‍ക്കാണ് മുസാഫര്‍നഗര്‍ ജില്ലാ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

കേസില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് നദീമിന്റെ പിതാവ് പറഞ്ഞു. മേല്‍ക്കോടതിയില്‍ വിശ്വാസമുണ്ടെന്നും ഇത് കള്ളക്കേസാണെന്നും അദ്ദേഹം പറഞ്ഞു. 2013ല്‍ മുസാഫര്‍നഗറില്‍ നടന്ന കലാപത്തില്‍ അറുപത് പേരാണ് കൊല്ലപ്പെട്ടത്. 60 ദിവസത്തോളം നീണ്ട കലാപത്തില്‍ 50,000 പേര്‍ പലായനം ചെയ്തിരുന്നു.

കലാപവുമായി ബന്ധപ്പെട്ട് 131 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇക്കൂട്ടത്തിലെ 18 കേസുകള്‍ പിന്‍വലിക്കാന്‍ യുപി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മുസാഫര്‍നഗര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Exit mobile version