ന്യൂഡല്‍ഹി: മമത ബാനര്‍ജിയെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനോട് താരതമ്യം ചെയ്ത് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി മമത ബാനര്‍ജിയെ പുതിയ തലമുറയിലെ ഝാന്‍സി റാണി എന്ന് വിശേഷിപ്പിച്ചതിന് തൊട്ട് പിന്നാലെയാണ് ഗിരിരാജ് സിങിന്റെ പ്രതികരണം.
‘മമതയ്ക്ക് അത്തരത്തിലൊരു വിശേഷണം നല്‍കുന്നത് ഝാന്‍സി റാണിയെ അപമാനിക്കുന്നതിന് തുല്യമാണ്. മമത ദുര്‍ദേവതയാണ്. അവര്‍ പശ്ചിമബംഗാളിനെ നശിപ്പിച്ചുവെന്നും’ ഗിരിരാജ് സിങ് പറഞ്ഞു.
‘മമത ബാനര്‍ജി ഝാന്‍സി റാണിയെ പോലെയോ പത്മാവദിയെ പോലെയോ ശക്തയല്ല. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ നുഴഞ്ഞുകയറ്റത്തെ പിന്തുണച്ചവരാണവര്‍. ഝാന്‍സി റാണി ഇന്ത്യയെ സംരക്ഷിക്കാനാണ് നോക്കിയത്. മമത ഇന്ത്യയെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും’ ഗിരിരാജ് സിങ് കുറ്റപ്പെടുത്തി.
Discussion about this post