ചെന്നൈ: അന്തരിച്ച മുന്‍ രാഷ്ട്രപതിയും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുല്‍ കലാമിന്റെ പേരില്‍ അദ്ദേഹത്തിന്റെ ജന്മനാടായ രാമേശ്വത്ത് കോളേജ് സ്ഥാപിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് നിയമസഭയില്‍ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഒ പനീര്‍ശെല്‍വം അവതരിപ്പിച്ച 2019-20 വര്‍ഷത്തെ ബജറ്ററിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കലാമിന്റെ ജന്മദേശമായ രാമേശ്വരത്താണ് സംസ്ഥാന സര്‍ക്കാര്‍ ഡോ എപിജെ അബ്ദുല്‍ കലാം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് സ്ഥാപിക്കുക. അണ്ടര്‍ ഗ്രൗഡ്, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ കോളേജിലുണ്ടാകുമെന്നും ഒ പനീര്‍ശെല്‍വം പ്രസംഗത്തില്‍ പറഞ്ഞു.
Discussion about this post