കര്‍ണാടക: കര്‍ണാടകയില്‍ 1.25 ലക്ഷം വില വരുന്ന സാധനം മോഷണം പോയി. ഇത് പുത്തരകിയൊന്നുമല്ല എന്നും കാണുന്ന വാര്‍ത്തയാണെന്ന് കരുതി തള്ളി കളയേണ്ട കാരണമുണ്ട്. ഇവിടെ മോഷണം പോയത് സ്വര്‍ണ്ണമോ രത്‌നമോ തുണിത്തരമോ അല്ല… ചാണകം.
എന്നാല്‍ ആനിമല്‍ ഹസ്ബെന്ററി ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയ പരാതിയില്‍ ജില്ലാ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല്‍പ്പത്ത് ട്രാക്ടര്‍ ഫുള്‍ലോഡ് വരുന്ന ചാണകമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. കൃഷിമേഖലയില്‍ വളമായി ഉപയോഗിക്കുന്നതിനാല്‍, ചാണകത്തിന് ആവശ്യക്കാര്‍ ഏറെയാണ്. മോഷണവുമായി ബന്ധപ്പെട്ട് ആനിമല്‍ ഹസ്ബെന്ററി ഡിപ്പാര്‍ട്ട്മെന്റ് സൂപ്പര്‍വൈസര്‍ അറസ്റ്റിലായിട്ടുണ്ട്. മോഷ്ടിച്ച ചാണകം കണ്ടെത്തിയ സ്വകാര്യ ഭൂമി ഉടമയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.