ന്യൂഡല്‍ഹി: ‘356ാം വകുപ്പ് കോണ്‍ഗ്രസ് പലതവണ ദുരുപയോഗം ചെയ്തു… പക്ഷേ, മോഡി സ്ഥാപനങ്ങളെ തകര്‍ക്കുന്നു’. ഇത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റാണ്. എന്നാല്‍ മോഡി തന്നെ തന്നെ ട്രോളിയിരിക്കുന്ന കാഴ്ച കണ്ട് ഒരു നിമിഷം ബിജെപി നേതാക്കളും അണികളും അമ്പരന്നു. കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടെഴുതിയ പോസ്റ്ററിലായിരുന്നു സെല്‍ഫ് ട്രോള്‍. എന്നാല്‍ സംഗതി അബദ്ധമാണെന്നാണ് കരുതുന്നത്.
ഇന്നലെ വൈകിട്ട് 6.29 നുള്ള ട്വീറ്റില്‍ ‘Congress misuses Article 356 several times… but Modi is destroying institutions:PM’ എന്നായിരുന്നു വാചകം. ‘ 356ാം വകുപ്പ് കോണ്‍ഗ്രസ് പലതവണ ദുരുപയോഗം ചെയ്തു… പക്ഷേ, മോഡി സ്ഥാപനങ്ങളെ തകര്‍ക്കുന്നു” എന്നായിരുന്നു കുറിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് ട്വീറ്റ് ഷെയര്‍ ചെയ്തത്. എന്നാല്‍ സമ്മിശ്ര പ്രതികരണമായിരുന്നു ട്വീറ്റിന് കിട്ടിയത്. പലരും മോഡിയെ കളിയാക്കിയും വിമര്‍ശിച്ചും രംഗത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇപ്പോഴും അങ്ങനെ തന്നെയാണ് പോസ്റ്റ് ഉള്ളത്.
പക്ഷെ സംഗതി അബദ്ധത്തിലാണെങ്കിലും മോഡി സത്യം വിളിച്ചു പറഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മോഡി ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുക തന്നെയാണെന്നും അക്കാര്യം അദ്ദേഹത്തിന് തന്നെ ബോധ്യപ്പെട്ടെന്നുമാണ് പോസ്റ്റിന് താഴെ ചിലര്‍ കുറിച്ചത്.