ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയെ സമ്മര്‍ദ്ദത്തിലാക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടു മാസത്തിനുള്ളില്‍ പ്രിയങ്കാ ഗാന്ധി എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് കരുതേണ്ടെന്നും രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്കയില്‍നിന്നോ ജ്യോതിരാദിത്യ സിന്ധ്യയില്‍നിന്നോ ഏതെങ്കിലും തരത്തിലുള്ള അത്ഭുതം പ്രതീക്ഷിക്കേണ്ടതില്ല. അവരുടെ മേല്‍ യാതൊരു സമ്മര്‍ദ്ദവും നല്‍കരുത്. 2022ലെ നിയമസഭ തിരഞ്ഞെടുപ്പിനായി ഉത്തര്‍പ്രദേശില്‍ കളമൊരുക്കുകയാണ് അവരുടെ ഉത്തരവാദിത്തമെന്നും രാഹുല്‍ പറഞ്ഞു.
ആര്‍എസ്എസിന്റെ രാഷ്ട്രീയ തത്വങ്ങളോടും ബിജെപിയോടും എതിരിട്ടു നില്‍ക്കണമെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിനിടെയായിരുന്നു അവരുടെ പരാമര്‍ശം.
ആര്‍എസ്എസിന്റെയും ബിജെപിയുടെയും തത്വങ്ങളും ചിന്തകളും ഒന്നിച്ച് എതിര്‍ക്കണം. താന്‍ പുതുതായി ഇവിടേക്ക് എത്തിയതാണ്. പരമാവധി സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
Discussion about this post