വിശാഖപട്ടണം: വിവാഹ ആഘോഷങ്ങള്‍ക്കായി കോടികള്‍ ധൂര്‍ത്തടിച്ച് അത്യാഢംബരമാക്കുന്നവര്‍ക്കിടയില്‍ ലാളിത്യം കൊണ്ട് മാതൃകയായി ഒരു ഐഎഎസ് ഓഫീസര്‍.
ആന്ധ്രയിലെ ഐഎഎസ് ഓഫീസറായ പട്നള ബസന്ത്കുമാര്‍ 18,000 രൂപ മാത്രം ചെലവഴിച്ചാണ് മകന്റെ കല്യാണം നടത്തുന്നത്.
വിശാഖപട്ടണം മെട്രോപൊളിറ്റന്‍ റീജിയണ്‍ വികസന അതോറിറ്റി (വിഎംആര്‍ഡിഎ) കമ്മീഷണറാണ് ബസന്ത് കുമാര്‍. ഫെബ്രുവരി 10ന് നിശ്ചയിച്ചിരിക്കുന്ന വിവാഹം ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി നടത്താനാണ് അദ്ദേഹവും കുടുംബവും തീരുമാനിച്ചിരിക്കുന്നത്.
അതിഥികള്‍ക്കുള്ള ഭക്ഷണം അടക്കം വിവാഹത്തിന്റെ ആകെ ചിലവുകള്‍ 18,000 രൂപയില്‍ ഒതുക്കും. മറ്റ് ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കും. വധുവിന്റെ വീട്ടുകാരും 18,000 രൂപമാത്രമാണ് വിവാഹത്തിനായി ചിലവഴിക്കുക. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന് അടക്കമുള്ള പ്രമുഖരെല്ലാം ചടങ്ങില്‍ സംബന്ധിക്കുന്നുണ്ടെങ്കിലും ആര്‍ഭാടങ്ങള്‍ ഉണ്ടാവില്ല എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം പറയുന്നു.
2017ല്‍ മകളുടെ വിവാഹവും വളരെ ലളിതമായിട്ടാണ് നടത്തിയിരുന്നത്. 16,100 രൂപ മാത്രമാണ് അന്ന് വിവാഹത്തിനായി അദ്ദേഹത്തിന്റെ കുടുംബം ചിലവഴിച്ചത്.
Discussion about this post