ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പില്‍ തനിക്ക് അനുകൂല വിധി ഉണ്ടായാല്‍ ഏറെ വിവാദമായ മുത്തലാഖ് നിയമം ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ്. എഐസിസിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ ദേശീയ കണ്‍വെന്‍ഷനിലാണ് സുഷ്മിത ദേവ് ഇക്കാര്യം പറഞ്ഞത്. അതേസമയം വനിതാ നേതാവിന്റെ പ്രഖ്യാപനത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിറഞ്ഞ കൈയ്യടി നല്കി.
മുത്തലാഖ് ബില്‍ സഭയില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയാല്‍ മുത്തലാഖ് ബില്‍ ഒഴിവാക്കുമെന്ന് കോണ്‍ഗ്രസ് പരസ്യമായി പ്രസ്താവിക്കുന്നത് ആദ്യമായാണ്.
അതേസമയം ഈ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യമുള്ള സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും കോണ്‍ഗ്രസ് പുറത്തിറക്കുക എന്നും. കേരളത്തില്‍ അതിനുള്ള ഒരുപാട് പേരുണ്ടെന്ന് മനസിലാക്കുന്നതായും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. മാത്രമല്ല 2019 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ആയിരുന്നു രാഹുലിന്റെ പ്രഖ്യാപനം..
Discussion about this post