ന്യൂഡല്‍ഹി: മുസാഫര്‍പൂര്‍ അഭയകേന്ദ്ര പീഡന കേസുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് എതിരെ കോടതി അലക്ഷ്യ നടപടി. സിബിഐ താത്കാലിക ഡയറക്ടര്‍ ആയിരുന്ന നാഗേശ്വര്‍ റാവുവിനോട് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നേരിട്ട് ഹാജര്‍ ആകാന്‍ നിര്‍ദേശം. സിബിഐ പ്രോസിക്യുഷന് ഡയറക്റ്റര്‍ എസ് വാസു റാമും ഹാജറാകണമെന്നും നിര്‍ദ്ദേശം.
മുസാഫര്‍പൂര്‍ അഭയ കേന്ദ്ര പീഡന കേസ് അന്വേഷിച്ചിരുന്ന എകെ ശര്‍മയെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കും സുപ്രീം കോടതി, കോടതി അലക്ഷ്യ നോട്ടീസ് അയച്ചത്. തിങ്കളാഴ്ച സമര്‍പ്പിക്കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും കോടതിയുടെ മുന്നറിയിപ്പ്.
Discussion about this post