റിയാദ്: സൗദി അറേബ്യയുടെ എസ്ജിഎസ്1 ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. വാര്‍ത്താ വിനിമയ രംഗത്ത് മുന്നേറ്റം ലക്ഷ്യം വെച്ചാണ് എസ്ജിഎസ്1 ഉപഗ്രഹം വിക്ഷേപിച്ചത്. ഇന്ത്യയുടെ ഉപഗ്രഹത്തിനൊപ്പമാണ് സൗദിയുടേതും വിക്ഷേപിച്ചത്. ഇന്റര്‍നെറ്റ്, ടെലിവിഷന്‍ മേഖലയില്‍ ഉപഗ്രഹങ്ങള്‍ കുതിച്ചു ചാട്ടത്തിന് ഏറെ സഹായിക്കും.
തെക്കേ അമേരിക്കയുടെ വടക്കുകിഴക്കന്‍ തീരത്തു സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് ഗയാനയില്‍നിന്ന് ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ അഞ്ചിനായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ഉപഗ്രഹം ജി സാറ്റ് 31 ആയിരുന്നു, എസ്.ജി.എസ്1 സൗദിയുടേതും. യൂറോപ്യന്‍ വിക്ഷേപണ എജന്‍സിയായ ഏരിയന്‍സ്പേസിന്റെ ഏരിയന്‍ 5 റോക്കറ്റ് ആണ് ഈ ഇന്ത്യയുടെയുമ സൗദിയുടെയും വിക്ഷേപണം വഹിച്ചത്. ഇന്ത്യയുടേയും സൗദിയുടേയും ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിയിട്ടുണ്ട്. കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയിലെ സംഘമാണ് ഉപഗ്രഹം തയ്യാറാക്കിയത്.
യൂറോപ്യന്‍ വിക്ഷേപണ എജന്‍സിയായ ഏരിയന്‍സ്പേസിന്റെ ഏരിയന്‍ 5 റോക്കറ്റായിരുന്നു. തെക്കേ അമേരിക്കയുടെ വടക്കുകിഴക്കന്‍ തീരത്തു സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് ഗയാനയില്‍നിന്ന് ബുധനാഴ്ച ഇന്ത്യന്‍ സമയം രാവിലെ അഞ്ചിനായിരുന്നു വിക്ഷേപണം. 2,535 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ടെലിവിഷന്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് വാര്‍ത്താശേഖരണം, വിസാറ്റ് നെറ്റ് വര്‍ക്ക്, ഡിടിഎച്ച് ടെലിവിഷന്‍ സേവനം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഈ ഉപഗ്രഹം പ്രയോജനപ്പെടും.
Discussion about this post