ന്യൂഡല്‍ഹി: രാജ്യത്തെ ക്ഷീരകര്‍ഷകരുടെയും പശുക്കളുടെയും സംരക്ഷണവും ക്ഷേമവും ലക്ഷ്യമിട്ട് കൊണ്ടുള്ള ‘രാഷ്ട്രീയ കാമധേനു ആയോഗ്’ എന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. പശു വളര്‍ത്തല്‍, പരിപാലനം, കാലിത്തീറ്റ ഉല്പാദനം എന്നീ മേഖലകളില്‍ നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
കേന്ദ്രം അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ഈ പദ്ധതിക്കായി 750 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ഷീര വികസന മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്കാന് പദ്ധതിയിലൂടെ കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. പശുക്കളെ ആദരിക്കുന്നത് നാണക്കേടായി ഈ സര്‍ക്കാര്‍ കാണുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് പീയുഷ് ഗോയല്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്.
Discussion about this post