പുതിയ ദൗത്യത്തിനിടയിലും തിരക്കിലും ആശിഷിനെ മറന്നില്ല: പതിവു തെറ്റിയ്ക്കാതെ പ്രിയങ്കയെത്തി, ചേരിയിലെ കുഞ്ഞുവീട്ടിലെത്തി അവനൊപ്പം സമയം ചിലവിട്ടു

ന്യൂഡല്‍ഹി: പുതിയ ഉത്തരവാദിത്തങ്ങള്‍ക്കിടയിലും തിരക്കിലും ആശിഷിനെ കാണാന്‍ മറക്കാതെ പ്രിയങ്കയെത്തി. ഡല്‍ഹിയിലെ ഔറംഗസേബ് റോഡിലുള്ളചേരി പ്രദേശത്താണ് ആശിഷ് എന്ന പ്രിയങ്കയുടെ കൂട്ടുകാരനുള്ളത്. രണ്ടുമാസത്തിലൊരിക്കല്‍ പ്രിയങ്ക അവിടെയെത്തി ആശിഷിനെ കാണാറുണ്ട്.

ഭിന്നശേഷിക്കാരനായ ആശിഷ് വര്‍ഷങ്ങളായി പ്രിയങ്കഗാന്ധിയുടെ സഹായത്താലാണ് അവന്‍ ജീവിക്കുന്നത്. ദേശീയതലത്തില്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉരുത്തിരിയുന്നതിനിടയിലാണ് പ്രിയങ്ക സഹായം നല്‍കുന്ന കുടുംബത്തെക്കുറിച്ച് പുറംലോകമറിയുന്നത്.

വിദേശത്തു നിന്നും തിരിച്ചെത്തിയതിനു ശേഷം പ്രിയങ്ക ഭിന്നശേഷിക്കാരനായ ആശിഷിന്റെ വീട്ടിലെത്തിയിരുന്നു. രണ്ടുമാസം കൂടുമ്പോള്‍ ആശിഷിനെ കാണാനായി പ്രിയങ്ക എത്താറുമുണ്ടെന്ന് ആശിഷിന്റെ പിതാവ് സുഭാഷ് യാദവ് പറഞ്ഞു. പ്രിയങ്കയെപ്പോലെ തന്നെ രാഹുല്‍ഗാന്ധിയും ആശിഷിന് വേണ്ടതെല്ലാം ചെയ്തുതരാറുണ്ട്. സ്വന്തം കുടുംബത്തെപ്പോലെയാണ് ഞങ്ങളെയും കാണുന്നത്, യാദവ് പറയുന്നു.

ശരിയായ രീതിയില്‍ സംസാരിക്കാന്‍ ആശിഷിന് ബുദ്ധിമുട്ടുണ്ട്. പക്ഷേ പ്രിയങ്ക എത്തിയെന്നറിഞ്ഞാല്‍ അവന്‍ സന്തോഷവാനാണ്. തന്റെ സുഹൃത്താണ് പ്രിയങ്ക എന്നാണ് ആശിഷ് പറയുന്നത്.

ആശിഷിന്റെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോക്കാന്‍ ഒരു എന്‍ജിഒയെ പ്രിയങ്ക ഏര്‍പ്പാടാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങളായി ആശിഷിന്റെ ചികിത്സയുടെ ചെലവ് വഹിക്കുന്നതും പ്രിയങ്കയാണെന്ന് പിതാവ് പറഞ്ഞു.

ഔറംഗബാദിലെ ചേരിനിവാസികളുമായി ആശയവിനിമയം നടത്താനും പ്രിയങ്ക സമയം കണ്ടെത്തി. തന്റെ രാഷ്ട്രീയ യാത്രയ്ക്ക് ഇവിടെ തുടക്കമിടുന്നുവെന്ന സന്ദേശമാണ് ഈ സന്ദര്‍ശനത്തിലുടെ പ്രിയങ്ക നല്‍കിയത്.

പ്രിയങ്കയെപ്പോലെ തന്നെ കാരുണ്യവുമായി ആരും നോക്കാനില്ലാത്തവര്‍ക്ക് സഹായഹസ്തവുമായി രാഹുലും എത്താറുണ്ട്. അതിനുള്ള തെളിവാണ് നിര്‍ഭയ പെണ്‍കുട്ടിയുടെ സഹോദരനെ പഠിപ്പിച്ചതും മാനസിക പിന്തുണ നല്‍കിയതും രാഹുല്‍ ഗാന്ധി മാത്രമാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് സാക്ഷ്യപ്പെടുത്തുന്നു. മകനെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിച്ച് പൈലാറ്റാക്കാനുള്ള സാമ്പത്തിക സഹായം നല്‍കിയതും രാഹുലാണെന്ന് നിര്‍ഭയ പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു.

Exit mobile version