ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. ആധാറുമായി ബന്ധപ്പെട്ട ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിക്കവേയാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
2018 ഫെബ്രുവരിയില്‍ ആധാറിനെ പാനുമായി ബന്ധിപ്പിക്കാതെ തന്നെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്തുളള കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയിലാണ് സുപ്രിംകോടതി തീര്‍പ്പുകല്‍പ്പിച്ചത്. ആദായനികുതി നിയമത്തിലെ 139എഎ വകുപ്പ് ഉയര്‍ത്തിക്കാട്ടിയാണ് സുപ്രീംകോടതിയുടെ വിധി.
സുപ്രിംകോടതി ഭരണഘടന ബെഞ്ചിന്റെ വിധി വരുന്നതിന് മുമ്പുളളതാണ് ഡല്‍ഹി ഹൈക്കോടതി വിധി. ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് വിധേയമായിരിക്കും തങ്ങളുടെ ഉത്തരവെന്ന് ഡല്‍ഹി ഹൈക്കോടതി അന്ന് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ആധാര്‍ വിഷയത്തില്‍ സുപ്രിംകോടതിയുടെ പുതിയ ഉത്തരവ്.
വരുന്ന സാമ്പത്തികവര്‍ഷം നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് ഭരണഘടനാ ബെഞ്ചിന്റെ വിധിയെ അടിസ്ഥാനമാക്കിയായിരിക്കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി.
Discussion about this post