ന്യൂഡല്‍ഹി; മഹാത്മാഗാന്ധിയെ അപമാനിച്ച് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗന്ധികോലത്തിന് നേരെ വെടിയുയര്ക്കുകയും ചിത്രം കത്തിക്കുകയും ചെയ്ത ഹിന്ദു മഹാ സഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍. അഖില ഭാരത് ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറിയാണ് പൂജ പാണ്ഡെ. ഉത്തര്‍പ്രദേശ് പോലീസാണ് അറസ്റ്റ് രേഖപെടുത്തിയത്. ഭര്‍ത്താവ് അശോക് പാണ്ഡേയേയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയും കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായി പ്രദര്‍ശിപ്പിക്കുകയും ചെയ്തത്. ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തി.
ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ഗോഡ്സെക്ക് മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ജനുവരി 30 നെ നേരത്തെ ശൗര്യ ദിവസ് എന്ന പേരിലായിരുന്നു ഹിന്ദുമഹാ സഭ ആചരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മധുരവിതരണവും നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നേരത്തെ സംഘടന നടത്തിയിവന്നിരുന്നു. ഇതിന് പിറകെയാണ് ഇത്തവണ ഗാന്ധിജിയുടെ കോലത്തെ വെടി വയ്ക്കുന്നതുള്‍പ്പെടെയുള്ള പരിപാടികളുമായി സംഘടന രംഗത്തെത്തിയത്.
Discussion about this post