ഭോപ്പാല്‍: മധ്യപ്രദേശിലെ മുന്‍ എംപിയും കൃഷിമന്ത്രിയുമായിരുന്ന ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാംകൃഷ്ണ കുസ്മാരിയ കോണ്‍ഗ്രസിലേക്ക്. ഫെബ്രുവരി 8ന് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസിനൊപ്പം ചേരും.
ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബാബുലാല്‍ ഗൗറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാംകൃഷ്ണ കുസ്മാരിയ കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ബാബുലാല്‍ ഗൗറുമായി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.
ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് നേരത്തേ ബാബുലാല്‍ ഗൗര്‍ വെളിപ്പെടുത്തിയിരുന്നു. രാംകൃഷ്ണ കുസ്മാരിയ 1991 മുതല്‍ 1999വരെ ദമോഹ് മണ്ഡലത്തില്‍ നിന്നുള്ള എംപിയായിരുന്നു. 2004ല്‍ ഖജുരാഖോ മണ്ഡലത്തില്‍നിന്നാണ് എംപിയായത്.
Discussion about this post