കൊല്‍ക്കത്ത: ഭരണഘടന സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് കേന്ദ്രത്തിനെതിരായി നടത്തിവന്ന ധര്‍ണ്ണ പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അവസാനിപ്പിച്ചു. വിഷയത്തില്‍ സുപ്രീംകോടതി വിധി വന്ന പഞ്ചാത്തലത്തിലാണ് തീരുമാനം. കോടതിയില്‍ നിന്ന് ലഭിച്ചത് അനുകൂല വിധിയാണെന്നും ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ധര്‍ണ്ണ അവസാനിപ്പിച്ചുകൊണ്ട് മമത പറഞ്ഞു.
രാജ്യത്ത് ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. ഭരണഘടനയ്ക്ക് വേണ്ടി നടത്തിയ സമരം വിജയിച്ചിരിക്കുന്നുവെന്നും അടുത്തയാഴ്ച ഈ വിഷയം ഡല്‍ഹിയില്‍ ഉയര്‍ത്തുമെന്നും സമരം അവസാനിപ്പിച്ചുകൊണ്ട് മമത പ്രഖ്യാപിച്ചു.
നരേന്ദ്ര മോഡി ബംഗാളില്‍ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്ന് ആരോപിച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി മുതലാണ് കൊല്‍ക്കത്ത മെട്രോ ചാനലില്‍ മമത ധര്‍ണ്ണ ആരംഭിച്ചത്. സിബിഐ ഉപയോഗിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ക്കെതിരെ ഫെബ്രുവരി 8 വെള്ളിയാഴ്ച വരെ ധര്ണ്ണയിരിക്കുമെന്നായിരുന്നു നേരത്തെ മമതാ ബാനര്‍ജി അറിയിച്ചിരുന്നത്.
Discussion about this post