മുബൈ: ആനന്ദ് തെത്ലുമ്ദേ നല്കിയ മുന്‍കുര്‍ ജാമ്യാപേക്ഷ മുബൈ ഹൈക്കോടതി മാറ്റിവെച്ചു. ഫെബ്രുവരി 11ലേക്കാണ് മാറ്റിവച്ചത്. ഭീമ കൊറോഗാവ് യുദ്ധ അനുസ്മരണ പരിപാടിയില്‍ പ്രകോപന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കലാപശ്രമം നടത്തിയെന്നതാണ് ദളിത് ചിന്തകനായ ആനന്ദിനെതിര പോലീസ് ആരോപിക്കുന്ന കുറ്റം.
അതെസമയം ഫെബ്രുവരി 11 വരെ ആറസ്റ്റ് നടപടികള്‍ ഉണ്ടാകരതെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി ഉത്തരവ് പാലിക്കാതെ അറസ്റ്റ് ചെയ്തത പൂനെ പോലീസിന്റെ നീക്കം വിവാദമായിരുന്നു. പോലീസ് നടപടി നിയമവിരുദ്ധമാണെന്ന് കീഴ് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് റദ്ദ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.
Discussion about this post