ലഖ്നൗ: ബിജെപി ഭരണം പിടിച്ചെടുത്ത ഉത്തര്‍പ്രദേശിലെ പാര്‍ട്ടിയുടെയും ബിജെപി മുഖ്യമന്ത്രിയുടെയും പ്രവര്‍ത്തനം വിലയിരുത്താന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തി. യോഗി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികളും അമിത് ഷാ വിലയിരുത്തും.
ബുധനാഴ്ച രാവിലെയാണ് അമിത് ഷാ യുപിയില്‍ എത്തിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് നേതാവ് കൃഷ്ണ ഗോപാല്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര നാഥ് പാണ്ഡേ, ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാല്‍ എന്നിവരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി
Discussion about this post