കൊല്‍ക്കത്ത: ഉത്തര്‍പ്രദേശില്‍ നിലനില്‍പ്പില്ലാത്തതിനാലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബംഗാളില്‍ വന്നിരിക്കുന്നതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിമര്‍ശനം. ആദ്യം സ്വന്തം സംസ്ഥാനത്താണ് യോഗി ക്രമസമാധാനം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്നും മമത പരിഹസിച്ചു. ബംഗാളില്‍ ബിജെപിയുടെ റാലി നടത്താനിരിക്കുകയാണ് യോഗി.
‘ആദ്യം യോഗി ഉത്തര്‍പ്രദേശിനെ നന്നാക്കാന്‍ ശ്രമിക്കട്ടെ. അനവധി ആളുകള്‍ കൊല്ലപ്പെട്ടു, പോലീസ് പോലും കൊല്ലപ്പെടുന്ന അവസ്ഥയുമുണ്ടായി. അനേകം ആളുകള്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി. സ്വന്തം നിലയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ തോല്‍ക്കുന്നയാളാണ് യോഗി. യുപിയില്‍ നില്ക്കക്കള്ളി ഇല്ലാത്തത് കൊണ്ടാണ് അദ്ദേഹം ബംഗാളില്‍ ചുറ്റിത്തിരിയുന്നത്’ മമത ബാനര്‍ജി പറഞ്ഞു.
ഹെലികോപ്ടറില്‍ വന്നിറങ്ങാന്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് റോഡ് മാര്‍ഗമാണ് യോഗി ബംഗാളില്‍ എത്തിച്ചേരുക.
Discussion about this post