ന്യൂഡല്‍ഹി: വിമാനത്തില്‍ നിന്ന് പ്രഭാതഭക്ഷണത്തോടൊപ്പം യാത്രക്കാരന് പാറ്റയെ ലഭിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ മാപ്പ് പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള സത്വരനടപടികള്‍ സ്വീകരിച്ചുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
ഭോപ്പാല്‍-മുംബൈ വിമാനത്തില്‍ സഞ്ചരിച്ച രോഹിത് രാജ് സിങ് ചൗഹാനാണ് ഇഡ്ഡലിക്കും വടയ്ക്കും സാമ്പാറിനുമൊപ്പം പാറ്റയെ കിട്ടിയത്. ആഹാരത്തിനൊപ്പമുള്ള പാറ്റയുടെ ചിത്രം രോഹിത് ട്വീറ്റ് ചെയ്തു.
യാത്രക്കാരന് ദുരനുഭവം ഉണ്ടായതില്‍ ആത്മാര്‍ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും കരാറുകാരനു നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരനുമായി ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post