ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്സിയായ ഒല കാബിന്റെ ഡ്രൈവറെ ക്രൂരമായി കൊലപ്പെടുത്തിയശേഷം കാറുമായി കടന്നുകളഞ്ഞ യാത്രികരായ ദമ്പതികള്‍ അറസ്റ്റില്‍. ഡ്രൈവറുടെ മൃതദേഹം മൂന്നു കഷ്ണങ്ങളായി വെട്ടിനുറുക്കി ഓടയില്‍ തള്ളിയ ശേഷമാണ് ഇവര്‍ കാറുമായി കടന്നത്. ഗ്രേറ്റര്‍ നോയിഡയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.
ഒരാഴ്ച മുന്‍പാണ് ടാക്സി ഡ്രൈവറായ ഗോവിന്ദിനെ ഡ്യൂട്ടിക്കിടെ കാണായത്. ഗോവിന്ദിന്റെ ഹ്യൂണ്ടായ് എക്സെന്റ് കാര്‍ തട്ടിയെടുക്കാനാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. പശ്ചിമ ഉത്തര്‍പ്രദേശില്‍ കാര്‍ വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് ദമ്പതികള്‍ അറസ്റ്റിലായത്. ജനുവരി 29ന് പുലര്‍ച്ചെ ഒരു മണിക്കാണ് ദമ്പതികളായ ഫര്‍ഹത് അലിയും സീമ ശര്‍മ്മയും ഒല ടാക്സി ബുക്ക് ചെയ്തത്.
ഗാസിയാബാദില്‍ നിന്നും ഗുഡ്ഗാവിലേക്ക് പോകുന്നതിനായിരുന്നു ഇത്. ഈ സമയം മദഗീറില് നിന്നും കപഷെരയിലേക്ക് ഒരു ഓട്ടം കഴിഞ്ഞുനില്ക്കുകയായിരുന്ന ഗോവിന്ദിനാണ് ബുക്കിംഗ് ലഭിച്ചത്. യാത്ര കഴിഞ്ഞയുടന്‍ അലിയും സീമയും ഗോവിന്ദിന് തങ്ങളുടെ വീട്ടില്‍ ഒരു ചായ കുടിക്കാന്‍ ക്ഷണിച്ചു. കടുത്ത തണുപ്പായതിനാല്‍ ഗോവിന്ദ് ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു.
മയക്കുമരുന്ന് കലര്‍ത്തി നല്കിയ ചായ കുടിച്ച ഗോവിന്ദ് ഉടന്‍ മയങ്ങിവീണു. ഈ സമയം അലി ഒരു കയര്‍കൊണ്ട് ഗോവിന്ദിന്റെ കഴൂത്തുമുറുക്കി മരണം ഉറപ്പാക്കി. തുടര്‍ന്ന് മൃതദേഹം വീട്ടില്‍ ഉപേക്ഷിച്ച് ദമ്പതികള്‍ കാറുമായി മൊറാദാബാദിലേക്ക് കടന്നു. അവിടെ കുറ്റിക്കാടിനുള്ളില്‍ ഒളിവില്‍ കഴിഞ്ഞു. പിറ്റേന്ന് കട്ടറുകളും ഷേവിംഗ് കത്തികളുമായി എത്തിയ ഇവര്‍ ഗോവിന്ദിന്റെ മൃതദേഹം മൂന്നു കഷ്ണങ്ങളായി മുറിച്ച് ഒടയില്‍ തള്ളുകയായിരുന്നു. കാര്‍ ബുക്ക് ചെയ്തവരുടെ വിവരങ്ങള്‍ പരിശോധിച്ചാണ് കൊലയാളികളിലേക്ക് പോലീസ് എത്തിയത്
Discussion about this post