ഹൈദരാബാദ്: സുഹൃത്തിനൊപ്പം പോവുകയായിരുന്ന യുവതിയെ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ റെയില്‍വേ സ്റ്റേഷനു സമീപനമാണ് സംഭവം.
ശ്രീ സിറ്റിയിലെ മൊബൈല്‍ ഫോണ്‍ യൂണിറ്റില്‍ ജീവനക്കാരിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച രാത്രി സുഹൃത്തിനൊപ്പമായിരുന്ന യുവതിയെ, നാലു പേര്‍ ചേര്‍ന്നു ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും തട്ടികൊണ്ടു പോകുകയായിരുന്നു.
യുവതിയുടെ സുഹൃത്ത് അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ തെരച്ചില്‍ തിങ്കളാഴ്ച രാവിലെ ദേശീയ പാതയ്ക്കു സമീപത്തുനിന്ന് യുവതിയെ കണ്ടെത്തി. നാലു പേര്‍ ചേര്‍ന്ന് തന്നെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി യുവതി പോലീസിനു മൊഴി നല്‍കി. തട്ടിക്കൊണ്ടുപോയ അക്രമികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുകയാണ്.