അഹമ്മദ്നഗര്‍: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപി തന്നെ ഉപയോഗപ്പെടുത്തിയെന്ന് അണ്ണാ ഹസാരെ. ബിജെപിയെയും ആംആദ്മിയെയും അധികാരത്തിലെത്താന്‍ സഹായിച്ചത് താന്‍ ലോക്പാല്‍ ബില്ലിന് വേണ്ടി നടത്തിയ പ്രക്ഷോഭമാണെന്നും എന്നാല്‍ അധികാരത്തിലെത്തിയ മോഡി സര്‍ക്കാര്‍ രാജ്യത്തെ തെറ്റായ ദിശയിലാണ് നയിച്ചതെന്നും അണ്ണാ ഹസാരെ പറഞ്ഞു. തന്റെ ആവശ്യങ്ങളില്‍ 90 ശതമാനവും പരിഹരിച്ചെന്ന സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും അണ്ണാ ഹസാരെ ആരോപിച്ചു.
അതേ സമയം താന്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ പത്മഭൂഷണ്‍ പുരസ്കാരം തിരികെ നല്‍കുമെന്നും ഹസാരെ പറഞ്ഞു. ലോക്പാല്‍ അടക്കമുള്ള തന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആറു ദിവസമായി നിരാഹാര സമരത്തിലാണ് അണ്ണാ ഹസാരെ.
Discussion about this post