മുംബൈ: ജെറ്റ് എയര്‍വേയ്സിന്റെ ബോയിങ് 777 വിമാനത്തില്‍ കയറിക്കൂടിയത് ലക്ഷങ്ങള്‍ വില മതിക്കുന്ന വെള്ളിമൂങ്ങ. ഹൃദയാകൃതിയുള്ള മുഖവും വെള്ളയും തവിട്ടും നിറമിടകലര്ന്ന വെള്ളിമൂങ്ങ വിമാനത്തിന്റെ കോക്പിറ്റിലാണ് കയറിക്കൂടിയത്. കോക്പിറ്റിലിരിക്കുന്ന മൂങ്ങയെ കണ്ട് ജീവനക്കാര്‍ അമ്പരന്നു.
ഫ്ളൈറ്റ് കമാന്‍ഡറിന്റെ സീറ്റിനരികെയുള്ള ജനാലയുടെ അടുത്തായിരുന്നു മൂങ്ങയുടെ ഇരിപ്പ്. ജീവനക്കാര്‍ മൂങ്ങയെ പിടികൂടി വിമാനത്താവളത്തിലെ അഗ്നിരക്ഷാവിഭാഗത്തിന് കൈമാറി. മൂങ്ങയ്ക്കൊപ്പം സെല്‍ഫിയെടുക്കാനും ജീവനക്കാര്‍ മറന്നില്ല.
വെള്ളിമൂങ്ങയെ സൂക്ഷിച്ചാല്‍ ഭാഗ്യം തേടിയെത്തുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ വെള്ളിമൂങ്ങയ്ക്ക് മാര്‍ക്കറ്റില്‍ നല്ല ഡിമാന്‍ഡാണ്.
Discussion about this post