ശ്രീനഗര്‍: ദാല്‍ തടാകത്തില്‍ സഞ്ചാരം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇന്ന് സമൂഹമാധ്യമങ്ങളുടെ താരം. മറ്റൊന്നുമല്ല ആരുമില്ലാത്ത തടാകത്തില്‍ മോഡി കൈവീശി കാണിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ആകെ സുരക്ഷാ സേനയും ക്യാമറ സംഘങ്ങളും നിലനില്‍ക്കുമ്പോഴാണ് മറ്റാരുമില്ലാത്ത ഭാഗത്തേയ്ക്ക് കൈവീശി കാണിക്കുന്നത്.
#WATCH Jammu & Kashmir: Prime Minister Narendra Modi tours Dal lake in Srinagar. pic.twitter.com/EwEJFfuowV
— ANI (@ANI) February 3, 2019
സംഭവത്തിന്റെ ദൃശ്യങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അതോടൊപ്പം ചോദ്യവും ഉയരുന്നുണ്ട്. വിഡിയോയില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത് പോലെ കൈവീശി കാണിക്കുകയാണ് അദ്ദേഹം. എന്നാല്‍ സമീപത്ത് സുരക്ഷാസേനയും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്യാമറാസംഘങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്.
ആളില്ലാ തടകത്തില്‍ പോലും ക്യാമറയ്ക്ക് കൈവിശി കാട്ടുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന പരിഹാസവുമായി കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള രംഗത്തെത്തിയതോടെയാണ് സോഷ്യല്‍ ലോകവും ഇതേറ്റെടുത്തത്. ജമ്മുവിലും ശ്രീനഗറിലും ലേയിലും വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.
This camera person has done the Hon PM a huge disservice by not showing all the people furiously waving back because there is no way the PM would be waving at an empty lake. https://t.co/YJoEfX8DJ3
— Omar Abdullah (@OmarAbdullah) February 4, 2019
Discussion about this post