ഡല്‍ഹി: സിബിഐ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത് ‘റാഫേല്‍ ഫോബിയ’ കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാനില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം പരാമര്‍ശം.
അലോക് വര്‍മ്മ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് തേടിയിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയതെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്.
ഇതേ ആരോപണം സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ഉന്നയിച്ചിരുന്നു. അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് കാരണം റഫാല്‍ അന്വേഷണത്തെ അട്ടിമറിക്കാനാണെന്നും അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരുന്നതിന് വേണ്ടിയുള്ള നിയമനടപടി സ്വീകരിക്കുമെന്നുമാണ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്.
ഇന്നലെ രാത്രി പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്. അതേസമയം സിബിഐ ഡയറക്ടര്‍ ചുമതലകളില്‍ നിന്ന് നീക്കിയ തീരുമാനത്തിനെതിരെ അലോക് വര്‍മ്മ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post