മേഘാലയ: മേഘാലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഖനിക്കുള്ളില്‍ കാണാതായ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും.അതേ സമയം കാണാതായ ഖനി തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ നിര്‍ത്തിയേക്കുമെന്നാണ് സൂചന.
അനധികൃതമായി മേഘാലയയിലെ ലുംതാരിയില്‍ ഖനനം നടത്തിയിരുന്ന കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികളാണ് കുടുങ്ങിയത്. ഡിസംബര്‍ 13 മുതല്‍ ഖനിക്കുള്ളില്‍ കാണാതായ ഇവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക. അടുത്തുള്ള പുഴയിലെ വെള്ളം ഖനിക്കുള്ളില്‍ കയറിയതാണ് അപകടകാരണം.
അതേ സമയം രക്ഷാപ്രവര്‍ത്തകര്‍ ഖനിക്കുള്ളില്‍ നിന്ന് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാലിനി ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന ആരെയും രക്ഷപ്പെടുത്താനാകില്ലെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ ഇന്ന് കേസ് പരിഗണിക്കുന്ന സുപ്രീം കോടതി രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന.