ബംഗളൂരു: അതിഥികളെ സല്‍ക്കരിക്കുന്ന കാര്യത്തില്‍ എന്നും വ്യത്യസ്തത കൊണ്ടുവരുന്നവരാണ് ഇന്ത്യക്കാര്‍. ഇതാ കുറച്ച് സാഹസികമായി വിരുന്നു സത്കാരം നടത്താം ഇനി. ഇതാണ് സ്‌കൈ ഡൈനിങ്. അകാശത്ത് പറന്ന് ഭക്ഷണം കഴിക്കാന്‍ ഇതാ ഒരു അവസരം.
ബംഗളൂരുവിലെ ജംമ്പ് കിങ് ഇന്റര്‍നാഷണല്‍ എന്ന് സ്‌പോര്‍ട്‌സ് കമ്പനിയാണ് ആകാശത്ത് അതിശയിപ്പിക്കുന്നൊരു വിരുന്നൊരുക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനോടൊപ്പം തന്നെ 160 അടി ഉയരത്തിലിരുന്ന് ബംഗളൂരു നഗരത്തിന്റെ രാത്രിക്കാഴ്ചകളും കാണാം. ഒരു വശത്ത് നാഗവര തടാകവും മറുവശത്ത് മാന്യത ടെക്‌നോപാര്‍ക്കും കാണാവുന്നതാണ്.
DIN4112 ജര്‍മന്‍ ചട്ടങ്ങളനുസരിച്ചുള്ള ക്രെയിനുകളും സീറ്റുകളുമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ചെറിയ ടീ പാര്‍ട്ടികള്‍ മുതല്‍ ഡിന്നര്‍ വരെ ഒരുക്കാവുന്നതാണ്. വൈകീട്ട് നാല് മണിയോടെയാണ് രുചിയുടെ സാഹസികയാത്ര ആരംഭിക്കുന്നത്.
പാനീയങ്ങള്‍, ടിക്ക, നാച്ചോസ്, ഫിംഗര്‍ ഫ്രൈസ് തുടങ്ങി ലഘുഭക്ഷണങ്ങളാണ് നല്‍കുന്നത്. ഇതിനെ മോക്ക്‌ടെയില്‍ റൗണ്ട് എന്നാണ് പറയുന്നത്. ശേഷം ഡിന്നര്‍ 8.30യോടെയാണ് ആരംഭിക്കുന്നത്. ചിക്കന്‍വെജ് വിഭവങ്ങളോടു കൂടിയ ഡിന്നര്‍ രാത്രി 9.30 വരെ നീണ്ടുനില്‍ക്കും. ഇരുപത്തിരണ്ട് പേര്‍ക്ക് ഇരിക്കാവുന്ന സംവിധാനമാണ് സ്‌കൈ ഡൈനിങ്ങില്‍ ഒരുക്കിയിരിക്കുന്നത്. പരമാവധി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പു വരുത്തിക്കൊണ്ടാണ് സ്‌കൈ ഡിന്നര്‍ ഒരുക്കിയിരിക്കുന്നതെന്നാണ് ജമ്പ് കിങ് ഇന്റര്‍നാഷണല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ നിവേദിത ഗുപ്ത പറയുന്നത്.
ചീഫ്, വെയ്റ്റര്‍, എന്റര്‍ടെയ്‌നര്‍ എന്നിവരടക്കം മൂന്ന് ജീവനക്കാരാണ് സ്‌കൈ ഡൈനിങ്ങില്‍ ഉണ്ടാകുന്നത്. 13 വയസ്സിന് താഴെയുള്ള കുട്ടികളെ അനുവദിക്കുന്നതല്ല.150 കിലോ ഭാരം വരെയുള്ള ആളുകള്‍ക്ക് കയറാന്‍ സാധിക്കുകയുള്ളൂ. ടീ പാര്‍ട്ടികള്‍ക്ക് 3999 രൂപയും ഡിന്നറുകള്‍ക്ക് 6999 രൂപയുമാണ് ഈടാക്കുന്നത്.
Discussion about this post