മുംബൈ: സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ പണമില്ല, ഓണ്‍ലൈന്‍ വാര് ഗെയിം പബ്ജിക്ക് അടിമയായ യുവാവ് ആത്മഹത്യ ചെയ്തു. മുംബൈ കുര്‍ള സ്വദേശി നദീം ഷെയ്ക്ക് ആണ് ആത്മഹത്യ ചെയ്തത്.
തന്റെ ഫോണിലായിരുന്നു ഈ പത്തൊമ്പതുകാരന് കളിച്ചുകൊണ്ടിരുന്നത്, എന്നാല്‍ അടുത്തിടെ ഇയാളുടെ സ്മാര്‍ട്ട്ഫോണ്‍ തകരാറിലായി. തുടര്‍ന്ന് പുതിയ ഫോണ്‍ വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ല. മുപ്പത്തിയേഴായിരം രൂപയുടെ പുതിയ ഫോണ്‍ വാങ്ങുവാന്‍ വേണ്ടി നിരന്തരം ഇയാള്‍ വീട്ടില്‍ പ്രശ്നം ഉണ്ടാക്കിയിരുന്നു.
പബ്ജി ഗെയിം പുലര്‍ച്ചെവരെ ഇടതടവില്ലാതെ കളിച്ച ഇയാള്‍ ഇതിന് പൂര്‍ണ്ണമായും അടിമയായി എന്നാണ് വീട്ടുകാര്‍ പോലീസിന് നല്കിയ മൊഴി. ഫോണ്‍ വാങ്ങാന്‍ പണം കണ്ടെത്താന്‍ കഴിയാതെ വിഷാദത്തിലായ നദീമിനെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് മുംബൈ പോലീസ് പറയുന്നത്.
Discussion about this post