മധ്യപ്രദേശ്: നാലുവയസ്സുകാരിയെ കൊടും ക്രൂരമായി പീഡിപ്പിച്ച അധ്യാപകന്റെ വധശിക്ഷ ശരിവെച്ച് മധ്യപ്രദേശിലെ ഹൈകോടതി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ബലാത്സംഗം ചെയ്ത് അധ്യാപകനായ മഹേന്ദ്രസിംഗ് കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
കേസില്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോടതി വിധിക്കെതികരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയും കീഴ്ക്കോടതിയുടെ വിധി ശരി വയ്ക്കുകയുമായിരുന്നു.
ക്രൂരമായ പീഡനത്തില്‍ കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും കുടലിനും പരുക്കേറ്റിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടി നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുകയും ചെയ്തു. മാര്‍ച്ച് 2 നാണ് ജബല്‍പൂര്‍ ജയിലില്‍ മഹേന്ദ്രസിംഗ് ഗോണ്ടിന്റെ വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. ഈ വധശിക്ഷ നടപ്പിലായാല്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്കെതിരെ നടപ്പിലാക്കിയ കര്‍ശന നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന ആദ്യത്തെ പ്രതിയായിരിക്കും മഹേന്ദ്രസിംഗ് ഗോണ്ട്.
അതേസമയം കുട്ടി മരിച്ചെന്ന് കരുതിയാണ് ഇയാള്‍ കുട്ടിയെ കാട്ടില്‍ ഉപേക്ഷിച്ചത്. കുഞ്ഞിനെ കാണാതെ വന്നതോടെ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. അങ്ങനെയാണ് മൃതപ്രായയായി കിടക്കുന്ന പെണ്‍കുഞ്ഞിനെ കണ്ടത്. പോലീസിന്റെ കൃത്യമായ ഇടപെടല്‍ മൂലം മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി മഹേന്ദ്രസിംഗിനെ കസ്റ്റഡിയിലെടുത്തു. സെപ്റ്റംബര്‍ 29 ന് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടി നല്കിയ മൊഴിയും പ്രതിയുടെ കുറ്റസമ്മതവുമാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്.
Discussion about this post