തൊഴിലിടങ്ങളിലെ ലൈംഗീക ചൂഷണം; തടയിടുന്നതിനായി മന്ത്രിതല സമിതി രൂപീകരിക്കും

രാജ്‌നാഥ് സിങ്ങ് അധ്യക്ഷത വഹിക്കുന്ന സമിതിയില്‍ നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്‍, മേനകാ ഗാന്ധി എന്നിവര്‍ അംഗങ്ങളായിരിക്കും.

ഡല്‍ഹി: മീ ടൂ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി എംജെ അക്ബര്‍ രാജി വച്ച പശ്ചാത്തലത്തില്‍ തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ കേന്ദ്രസര്‍ക്കാരിന്റെ മന്ത്രിതല സമിതി രൂപികരിക്കുന്നു. രാജ്‌നാഥ് സിങ്ങ് അധ്യക്ഷത വഹിക്കുന്ന സമിതിയില്‍ നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്‍, മേനകാ ഗാന്ധി എന്നിവര്‍ അംഗങ്ങളായിരിക്കും.

രാജ്യവ്യാപകമായി മീടു ക്യാംപെയിന്‍ ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിലും കേന്ദ്രമന്ത്രി രാജിവെച്ചതിന്റെ പശ്ചാത്തലത്തിലുമാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ സമിതി രൂപീകരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് നിയമഭേദഗതിക്കുളള ചട്ടങ്ങളും പരിഗണിക്കും.

Exit mobile version