ജീവിതത്തില്‍ ഒരിക്കലും അഴിമതി നടത്തരുതെന്ന് അമ്മ എന്നോട് പറഞ്ഞു; ആ വാക്കുകള്‍ എന്നെ ഏറെ സ്വാധീനിച്ചെന്ന് നരേന്ദ്ര മോഡി

ജീവിതത്തില്‍ ഒരിക്കലും അഴിമതി നടത്തില്ലെന്നു പ്രതിജ്ഞ ചെയ്യാന്‍ അമ്മ ആവശ്യപ്പെട്ടിരുന്നതായും മോഡി പറഞ്ഞു.

മുംബൈ: താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ സമയത്ത് തന്റെ ജോലിയെന്താണെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ജീവിതത്തില്‍ ഒരിക്കലും അഴിമതി നടത്തില്ലെന്നു പ്രതിജ്ഞ ചെയ്യാന്‍ അമ്മ ആവശ്യപ്പെട്ടിരുന്നതായും മോഡി പറഞ്ഞു.

‘ നീ എന്തു ചെയ്യുന്നു എന്നെനിക്കു മനസ്സിലാകില്ല. പക്ഷേ അഴിമതി ഒരിക്കലും നടത്തില്ലെന്ന് എനിക്ക് ഉറപ്പു നല്‍കണം. ഒരിക്കലും ആ പാപം ചെയ്യരുത്. ആ വാക്കുകള്‍ എന്നെ ഏറെ സ്വാധീനിച്ചു. സുഖസൗകര്യങ്ങളൊന്നും അനുഭവിച്ചിട്ടില്ലാത്ത ദാരിദ്ര്യത്തില്‍ കഴിഞ്ഞ ഒരു സ്ത്രീയാണ് ഒരിക്കലും അഴിമതി നടത്തരുതെന്ന് എന്നോടു പറഞ്ഞത്’ മോഡി പറഞ്ഞു. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്കു നല്‍കിയ അഭിമുഖത്തിലാണു പ്രധാനമന്ത്രിയുടെ പ്രതികരണം.

പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്നയാള്‍ സത്യസന്ധനായിരിക്കാന്‍ പരിശ്രമിക്കുകയും രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നതുമാണു പ്രധാനമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ അഭിമുഖത്തിന്റെ നാലാമതു ഭാഗമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആകെ അഞ്ച് ഭാഗമാണ് അഭിമുഖമുഖം.

Exit mobile version