കൂട്ടം കൂടി നിന്ന് ചിരിച്ച് വളരെ സന്തോഷത്തോടെ സെല്‍ഫി എടുക്കു ഒരുകൂട്ടം കുരുന്നുകളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരങ്ങള്‍. എന്നാല്‍ ഈ സെല്‍ഫിക്ക് പിന്നില്‍ ഒരു പ്രത്യേകതയുണ്ട്.
“Things turn out best for the people who make the best of the way things turn out.”:) #Attitude #Innocence #HeartWarming #SelfieWithAFootwear pic.twitter.com/Q6HOiyEkV5
— Anupam Kher (@AnupamPKher) February 3, 2019
കുട്ടിക്കാലത്തെ എല്ലാ കുസൃതികളും പുറത്തുകാട്ടുന്ന ചിത്രമാണ് അജ്ഞാതനായ ഒരു ഫോട്ടോഗ്രാഫര്‍ ക്യാമറയില്‍ പകര്‍ത്തിയത്. പണ്ട് കളിക്കാനായി ചിരട്ടയും കല്ലും മണ്ണുമൊക്കെ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇത് ന്യൂ ജനറേഷനാണ്. ഇവിടെ കല്ലും മണ്ണുമൊന്നും പോര. കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും വാഴുന്ന ഈ കാലത്ത് സെല്‍ഫി വിട്ട് കൊച്ചുപിള്ളേര്‍ക്ക് പോലും മറ്റൊരു ചിന്തയില്ലെന്നുംകൂടി തെളിയിക്കുകയാണ് ഈ ചിത്രം.
I’m sharing this image that came in on text cause d unbridled innocence n joy of these lovely kids moved me n made me smile in equal measure
Super image that asks questions
If anyone can reliably locate these munchkins n d photog I’d love to personally send them something each pic.twitter.com/5JWBmixzSH
— atul kasbekar (@atulkasbekar) February 3, 2019
അഞ്ച് കുട്ടികളാണ് ചിത്രത്തിലുള്ളത്. ക്യാമറയല്ലെന്ന് അറിഞ്ഞിട്ടും മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കാന്‍ നില്ക്കുന്ന മട്ടിലാണ് കുട്ടികളുടെ നില്‍പ്പ്. നിഷ്കളങ്കമായ ചിരിയോടെ ‘ചെരുപ്പ് സെല്‍ഫി’യ്ക്ക് പോസ് ചെയ്യുന്ന കുട്ടികള്‍ ആളുകളുടെ സ്നേഹവും വാത്സല്യവും സ്വന്തമാക്കിയിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രം ഷെയര്‍ ചെയ്തിരുക്കുന്നത്.
“You’re only as happy as you choose to be”. A saying that holds true for one and all!!
And I’m sure this selfie deserves more likes than most. pic.twitter.com/KafEzq3mg8— Boman Irani (@bomanirani) February 3, 2019
Discussion about this post