ഹൈദരാബാദ്: കഴിഞ്ഞ മാസം 29-ന് കീസര പോലീസ് സ്റ്റേഷന് പരിധിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ദിവസങ്ങള്‍ പഴക്കമുള്ളതായിരുന്നു മൃതദേഹം. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ പോലീസ് കഷ്ടപ്പെടുമ്പോഴായിരുന്നു സിനിമയെ വെല്ലും നാടകീയത നടന്നത്. എന്നാല്‍ ഈ കേസ് പിന്നീട് ഹൈദരാബാദിലെ രചകൊണ്ട പോലീസിന്റെ കിരീടത്തിലെ പൊന്‍ തൂവലായി മാറി.
എല്ലാ കേസുകളിലും അറിയാതെ പോകുന്ന ദൈവത്തിന്റെ ഒരു അദൃശ്യകരങ്ങള്‍ ഉണ്ടാകും എന്ന് പറയാറില്ലെ.. ഇവിടേയും അത് സംഭവിച്ചു. മദ്യക്കുപ്പിയുടെ അടപ്പില്‍ ദൈവത്തിന്റെ കയ്യൊപ്പ്….
മദ്യക്കുപ്പിയുടെ അടപ്പില്‍ പതിപ്പിച്ചിരുന്ന ബാര്കോഡാണ് ഇവിടെ താരം…ബി ശ്രീനിവാസ് എന്ന യുവാവിന്റെയാണു മൃതദേഹം. ഡിസംബര്‍ 27-ന് രാത്രിയാണ് ശ്രീനിവാസ് കൊല്ലപ്പെടുന്നത്. മൃതദേഹം കണ്ടെത്തുന്നത് ഒരു മാസത്തിനുശേഷമായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് അടുത്തുനിന്നു പോലീസ് ഒരു വിസ്കി കുപ്പിയുടെ അടപ്പ് കണ്ടെത്തിയിരുന്നു. ഇതില്‍ രേഖപ്പെടുത്തിയിരുന്ന ബാര്‍ കോഡിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പോലീസിനെ പുദുര്‍ എക്സ് റോഡിലെ മദ്യ വിതരണശാലയില്‍ എത്തിച്ചു.
കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ശ്രീനിവാസ് മറ്റു രണ്ടു പേര്‍ക്കൊപ്പം മദ്യം വാങ്ങി മടങ്ങുന്നതായി കണ്ടെത്തി. ബൈക്കിലാണ് ഇവര്‍ മടങ്ങിയതെന്നും പോലീസിന് മനസിലായി. ഇതോടെ ബൈക്കില്‍ ശ്രീനിവാസിന് ഒപ്പമുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനിവാസിന്റെ ഭാര്യയുടെ അമ്മാവനും സുഹൃത്തുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്നു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
മദ്യപിച്ച് അബോധാവസ്ഥയിലായ ശ്രീനിവാസിനെ ധര്‍മാരാമിലെ വനമേഖലയില്‍ കൊണ്ടുപോയി കല്ലിനിടിച്ചു കൊലപ്പെടുത്തിയെന്ന് ഇവര്‍ സമ്മതിച്ചു. ഇതിനുശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. എന്നാല്‍ വിവരം അറിഞ്ഞ സംഘം ഞെട്ടി . ശ്രീനിവാസിന്റെ ഭാര്യ സ്വപ്നയ്ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയാണ് കൊല നടത്തിയതെന്നായിരുന്നു ഇരുവരും നല്കിയ മൊഴി. സ്വപ്നയുടെ മാതാപിതാക്കള്‍ ഇവര്‍ക്ക് 25,000 രൂപ നല്‍കുകയും ചെയ്തു. ജോലിക്കു പോകാതിരിക്കുകയും ഭാര്യയെ മര്‍ദിക്കുകയും ചെയ്യുന്നതാണ് കൊലയ്ക്കു പ്രേരകമായത്. സ്വപ്നയെയും മാതാപിതാക്കളെയും പോലീസ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തു.
Discussion about this post