കൊല്‍ക്കത്ത കേസ്; ഇന്ന് വാദം കേള്‍ക്കണമെന്ന സിബിഐ ആവശ്യം തള്ളി സുപ്രീം കോടതി

ഹര്‍ജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി

കൊല്‍ക്കത്ത; ചിട്ടി തട്ടിപ്പു കേസുകളിലെ അന്വേഷണം തടസ്സപ്പെടുത്തുന്ന ബംഗാള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ, സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം ഇന്നു തന്നെ കേള്‍ക്കണമെന്ന സിബിഐ ആവശ്യം സുപ്രീം കോടതി തള്ളി. എന്താണ് തിടുക്കമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചോദിച്ചു. പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ പോലീസ് തടഞ്ഞിരുന്നു.

ബംഗാളില്‍ അസാധാരണമായ സാഹചര്യമാണുള്ളതെന്നും തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. അതോടൊപ്പം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമമുണ്ടായാല്‍ ഇടപെടുമെന്നും കോടതി വ്യക്തമാക്കി.

Exit mobile version