ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സംരക്ഷിച്ചാല്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ഒരുപാട് തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. വിവാദ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് ഗവര്‍ണ്ണര്‍ അനന്ദിബെന്‍ പട്ടേലിനോട് രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്.
‘അനന്ദിബെന്‍ പട്ടേല്‍ ഒരു ഗവര്‍ണ്ണറാണ്. ഭരണഘടനാ പദവി അലങ്കരിക്കുന്ന വ്യക്തി എങ്ങനെയാണ് ഇത്തരം രാഷ്ട്രീയപരാമര്‍ശങ്ങള്‍ നടത്തുക. അവര്‍ക്ക് ഒരു ബിജെപി പ്രവര്‍ത്തകയായി പ്രവര്‍ത്തിക്കാനാണ് താല്പര്യമെങ്കില് അവര്‍ രാജി വെച്ച് ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കട്ടെ.’ കോണ്‍ഗ്രസ് മാധ്യമ ഉപദേഷ്ടാവ് ശോഭാ ഓസ പറഞ്ഞു.
അനന്ദിബെന്‍ പട്ടേല്‍ ഭോപ്പാലിലെ റേവ്വ സോളാര്‍ പ്ലാന്റ് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പ്രദേശ വാസികളായ യുവാക്കള്‍ ജോലി സാധ്യതകളെ കുറിച്ച് ചോദിച്ചു അതിന് പട്ടേല്‍ നല്കിയ മറുപടിയാണ് വിവാദത്തിലാക്കിയത്.
‘ഭാവിയില്‍ നിങ്ങള്‍ക്ക് ഒരുപാട് അവസരങ്ങള്‍ ഉണ്ടാവും. പക്ഷെ അതിന് വേണ്ടി നിങ്ങള്‍ പ്രധാനമന്ത്രിയെ സംരക്ഷിക്കണം.’ സന്ദര്‍ശന സമയത്ത് ബിജെപി നേതാക്കളായ രാജേന്ദ്ര ശുക്ലയും കെപി തൃപ്തിയും ഗവര്‍ണ്ണറുടെ കൂടെ ഉണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എങ്ങനെ വോട്ട് ശേഖരിക്കണം എന്നതിനെ കുറിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ ചൊല്ലിയും വിവാദം ഉയര്‍ന്നിരുന്നു. നിങ്ങള്‍ക്ക് വോട്ട് ലഭിക്കണമെങ്കില്‍ കുട്ടികള്‍ ഉള്ള വീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് അനുഗ്രഹം നല്‍കുകയും ചെയ്യണം. എന്നാലെ അവര്‍ നിങ്ങള്‍ക്ക് വോട്ട്നല്കൂ എന്നും പട്ടേല്‍ പറഞ്ഞിരുന്നു.
Discussion about this post