ന്യൂഡല്‍ഹി; സിബിഐ മേധാവിയായി മുന്‍ മധ്യപ്രദേശ് ഡിജിപി ഋഷികുമാര്‍ ശുക്ല ചുമതലയേറ്റു. കൊല്‍ക്കത്തയിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് വേഗത്തിലുള്ള ചുമതലയേല്‍ക്കല്‍. രണ്ട് വര്‍ഷത്തേക്കാണ് ശുക്ലയുടെ നിയമനം. കടുത്ത വെല്ലുവിളികള്‍ക്ക് നടുവിലേക്കാണ് ശുക്ല സിബിഐ മേധാവിയായി നടന്നു കയറുന്നത്.
പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന് സമിതിയാണ് ശുക്ലയെ നിയമിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. പുതിയ സിബിഐ ഡയറക്ടറുടെ നിയമനം വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് സെലക്ഷന് സമിതിയുടെ തീരുമാനം.
Discussion about this post