ചെന്നൈ: സര്‍വ്വീസ് റിവോള്‍വറില്‍ നിന്ന് നിറയൊഴിച്ച് പോലീസ് ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്തു. കെ മണികണ്ഠന് എന്ന ഉദ്യോഗസ്ഥനാണ് ചെന്നൈയില്‍ ആത്മഹത്യ ചെയ്തത്. ഞായറാഴ്ച മണികണ്ഠന്റെ ജന്മദിനം കൂടിയായിരുന്നു. എന്നാല്‍ ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. ഔദ്യോഗിക ആവശ്യത്തിന് നല്കിയ തോക്ക് ഉപയോഗിച്ച് സ്വന്തം തലയ്ക്ക് നിറയൊഴിക്കുകയായിരുന്നു.
കില്‍പൗക്കിലെ സായുധസേനയിലാണ് പള്ളിപ്പട്ട് സ്വദേശിയായ മണികണ്ഠന് ജോലി ചെയ്തിരുന്നത്. രാവിലെ രണ്ട് മണിയോടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ഏഴ് മാസങ്ങളായി ഗ്രേഡ് 2 തസ്തികയില്‍ ജോലി നോക്കുകയാണ് മണികണ്ഠന്.
Discussion about this post