പൂനെ: നരേന്ദ്ര മോഡി രാഷ്ട്രീയം അവസാനിപ്പിക്കുന്ന ദിവസം താനും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും പിനാമറുമെന്ന് കേന്ദ്ര ടെക്സ്റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി. മോഡി ഇനിയുമേറെക്കാലം ഭരിക്കുമെന്നും പൂനെയില്‍ വേര്‍ഡ് കൗണ്ട ഫെസ്റ്റിവലില്‍ പങ്കെടുത്ത് കൊണ്ട് സ്മൃതി ഇറാനി പറഞ്ഞു. എന്നാണ് താങ്കളെ ‘പ്രധാന് സേവകായി’കാണാന്‍ കഴിയുക എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ഇത്.
‘ഞാന്‍ നേതാവാകാനല്ല രാഷ്ട്രീയത്തില്‍ വന്നത്. മറിച്ച് ഉജ്ജ്വലരായ നേതാക്കള്‍ക്ക് കീഴില്‍ ജോലി ചെയ്യാനാണ്. അടല്‍ ബിഹാരി വാജ്പയിക്ക് കീഴിലും ഇപ്പോള്‍ നരേന്ദ്ര മോഡിക്ക് കീഴിലും ജോലി ചെയ്യാന്‍ തനിക്ക് കഴിഞ്ഞു’ സ്മൃതി ഇറാനി പറഞ്ഞു.
പ്രധാന് സേവകായ മോഡി രാജി വെക്കുന്ന ദിവസം ഞാനും ഈ ജോലി അവസാനിപ്പിക്കും എന്നാല്‍ ഇനിയും ദീര്‍ഘകാലം അദ്ദേഹം ആ സ്ഥാനത്ത് തുടരുമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
മോഡിക്ക് കീഴിലല്ലാതെ മറ്റാരുടെയും കീഴില്‍ ജോലി ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും രാജ്നാഥ് സിങ്ങിനും, നിതിന്‍ ഗഡ്കരിക്കുമൊക്കെ കീഴിലാണല്ലോ പ്രവര്‍ത്തിക്കുന്നത് എന്ന് അവര്‍ മറുപടി പറഞ്ഞു.
Discussion about this post