കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കേന്ദ്രവും സംസ്ഥാനസര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ പ്രതിഷേധം തെരുവുകളിലേക്കും. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു.
ഇന്നലെ രാത്രിയോടെയാണ് ബംഗാളില്‍ അസാധാരണമായ സംഭവങ്ങള്‍ അരങ്ങേറിയത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ ബംഗാള്‍ പോലീസ് കൈയ്യേറ്റം ചെയ്യുകയും പിടിച്ചുകൊണ്ടു പോവുകയുമായിരുന്നു. 2013ലെ ബംഗാളിലെ റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണ്ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സിബിഐയുടെ ആരോപണം.
സംഭവങ്ങള്‍ക്ക് പിന്നാലെ, മെട്രോ ചാനലില്‍ മമതാ ബാനര്‍ജി ധര്‍ണ്ണ പ്രഖ്യാപിച്ചു. ഒപ്പം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംസ്ഥാനത്തുടനീളം പ്രതിഷേധവുമായി രംഗത്തെത്തി.
Discussion about this post