നാഗര്‍കോവില്‍: ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. 30 പവന് സ്വര്‍ണാഭരണം കവര്‍ന്നു. നാഗര്‍ കോവില്‍ കോട്ടാര്‍ സ്വദേശി കുമാരസ്വാമിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന് പെയിന്റ് അടിക്കുന്നതിനായി സാധനങ്ങളെല്ലാം പുറത്തേക്ക് മാറ്റിയിരുന്നു.
ആഭരണങ്ങളടങ്ങിയ പെട്ടി അലമാരയില്‍ വച്ച് പൂട്ടി വച്ചിരുന്നു. കഴിഞ്ഞ ദിവസം അലമാര തുറന്നപ്പോഴാണ് സ്വര്‍ണാഭാരണം മോഷണം പോയ വിവരം അറിഞ്ഞത്. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Discussion about this post