ന്യൂഡല്‍ഹി: മോഡിയോടുള്ള ഇഷ്ടം കാരണമാണ് തങ്ങള്‍ വിവാഹിതരായെന്ന് പറഞ്ഞുള്ള ജയ് ദേവ്- അല്‍പിക ദമ്പതികളുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇരുവരും നമോ ടീഷര്‍ട്ട് ധരിച്ചുനില്ക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.
മോഡിയെ പിന്തുണച്ച് അല്പിത രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിലിട്ട കമന്റാണ് ഇവര്‍ പരിചയപ്പെടാന്‍ കാരണമായത്. ഇക്കഴിഞ്ഞ ഡിസംബര്‍ 31 നാണ് ഇവര്‍ വിവാഹിതരായത്. ഇക്കാര്യം പറഞ്ഞുകൊണ്ട് ജയ്ദേവ് ഫോട്ടോസഹിതം ട്വീറ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍ പിന്നീട് ആ ഫോട്ടോയില്‍ കാണുന്ന പെണ്‍കുട്ടി താനാണെന്നു പറഞ്ഞ് അല്പിത രംഗത്തുവന്നു. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായായിരുന്നു രംഗപ്രവേശം. മാനസികമായും ശാരീരികമായും ഇവര്‍ തങ്ങളെ പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം. ആത്മഹത്യയുടെ വരെ വക്കിലെത്തിയെന്നാണ് അല്പിത പറയുന്നത്.
ഭര്‍ത്താവിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഭര്‍ത്താവും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. ഇത് വീട്ടുകാരുടെ സമ്മതത്തോടെയാണ്. വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സ്വാതന്ത്ര്യം ഇല്ലെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.
I am just 18 years old and he is 29 although his face doesn't reflect so. First of all, he used my image without my knowledge and consent for his own benefit of publicity. He used this as a means to glorify his image in @BJP and social media. @CyberDost
— Alpika Pandey (@AlpikaPandey) 2 February 2019
Discussion about this post