ചെന്നൈ: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ശരിവെച്ച് പിന്തുണയുമായി എത്തിയ മക്കള്‍ സെല്വന് വിജയ് സേതുപതിയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത്. ശബരിമല വിഷയത്തിലും മുഖ്യനെ പുകഴ്ത്താനും താനാരാ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. എന്നാല്‍ അതിനെ പിന്തള്ളി താരത്തിന് പിന്തുണയുമായി മലയാളി സമൂഹം തന്നെ രംഗത്തെത്തി.
നേരത്തെ ഒരു അഭിമുഖത്തിലാണ് ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് അദ്ദേഹം ശരിവെച്ചത്. താന്‍ പിണറായി വിജയന്റെ കടുത്ത ആരാധകനാണെന്നും ശബരിമല വിഷയം പോലുള്ളവ അദ്ദേഹം കൈകാര്യം ചെയ്ത രീതി ആകര്‍ഷിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം ഒരു വിഭാഗം നടത്തുന്നത്. ഞാനൊരു സംഘിയല്ല എന്ന് പറഞ്ഞ് കൊണ്ടാണ് ചിലര്‍ കമന്റുകള്‍ ആരംഭിക്കുന്നത് തന്നെ. മോശം കമന്റുകളും ഇതിനുള്ളില്‍ പെടും. എന്നാല്‍ ഈ വിമര്‍ശനങ്ങളെ താഴ്ത്തിയാണ് താരത്തിന് പിന്തുണ എത്തുന്നത്.
Discussion about this post