ആന്ധ്രപ്രദേശ്: തിരുപ്പതി ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. അമൂല്യ രത്നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ ആണ് മോഷണം പോയത്. ശനിയാഴ്ച വൈകുന്നേരം 5.45നാണ് കിരീടം കാണാതായ കാര്യം ശ്രദ്ധയില്‍പ്പെട്ടത്.
ചടങ്ങുകളുടെ ഭാഗമായി അഞ്ച് മണിക്ക് ക്ഷേത്ര നട അടക്കുകയും തുടര്‍ന്ന 45 മിനിട്ടിന് ശേഷം വീണ്ടും തുറന്നപ്പോഴാണ് കിരീടങ്ങള്‍ കാണാതായ കാര്യം പൂജാരി അറിഞ്ഞത്. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ പോലീസില്‍ പരാതി നല്കി.
ക്ഷേത്രത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ശേഷം അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്രം ജീവനക്കാരെ ചോദ്യം ചെയ്യ്ത വരുകയാണ്. തിരുപ്പതി ക്ഷേത്രസമുച്ചയത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രം.
Discussion about this post