ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെത്തിയാല് നമുക്ക് ഒരു കണ്ണിനെ ഈറനണിയിക്കുന്ന ഒരു കാഴ്ച കാണാം. ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ ചികിത്സയ്ക്കായി ജനങ്ങളുടെ സഹായം തേടുകയാണ് മുന്‍ സൈനികന്. കഴുത്തില്‍ പ്ലക്കാര്‍ഡും തൂക്കിയാണ് തെരുവോരത്ത് ഭിക്ഷയാചിക്കുന്നത്. ഇദ്ദേഹത്തിന്റെ ദയനീയ അവസ്ഥ കണ്ട് കൈത്താങ്ങുമായി എത്തിയരിക്കുകയാണ് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.
പീതാംബരന് എന്ന മുന്‍ പട്ടാളക്കാരനാണ് ഗംഭീര്‍ സഹായഹസ്തം നീട്ടിയത്. അപകടത്തെ തുടര്‍ന്ന് അവശനിലയിലായ പീതാംബരന് കഴുത്തില്‍ ഒരു പ്ലക്കാര്‍ഡും തൂക്കിയാണ് യാചിക്കാനിറങ്ങിയരുന്നത്. ട്വിറ്റലിലൂടെയാണ് ഗംഭീര്‍ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്. കോനൗട്ട് പ്രദേശത്ത് നിന്നാണ് പീതാംബരനെ ഗംഭീര്‍ ആദ്യം കണ്ടത്.
”എനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. ഈ അടുത്ത് എനിക്കൊരു അപകടം സംഭവിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. ചികിത്സയ്ക്ക് പണം ആവശ്യമാണ്, സഹായിക്കണം” എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്. പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചിരുന്നു എന്നതിന് തെളിവായി കഴുത്തില്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരുന്നു.
പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതിനായി കഴുത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് അണിഞ്ഞാണ് പീതാംബരന് ഭിക്ഷയാചിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രം ഉള്‍പ്പടെയാണ് ഗംഭീര്‍ പങ്കുവെച്ചത്. പ്രതിരോധമന്ത്രി, പ്രതിരോധ മന്ത്രാലയ വക്താവ്, പബ്ലിക് ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ന്നിവരെ ടാഗ് ചെയ്യുകയും ചെയ്തു. പീതാംബരന് ഇന്ത്യന്‍ സേനയുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായമോ പരിഗണനയോ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്.
മണിക്കൂറുകള്‍ക്കകം വിഷയത്തില്‍ പ്രതികരിച്ച് അധികൃതര്‍ രംഗത്തെത്തുകയും ചെയ്തു. നിങ്ങള്‍ പങ്കുവെച്ച ആശങ്കയെ ഞങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും. അധികാരികളുടെ ഭാഗത്തു നിന്നുമുള്ള ഉത്തരവാദിത്വം എത്രയും വേഗം നടപ്പിലാക്കുമെന്ന് ഉറപ്പുതരുന്നതായും പ്രതിരോധ മന്ത്രാലയ വക്താവ് ഗംഭീറിനെ അറിയിച്ചു. 1965 മുതല്‍ 1971 വരെ ഏഴ് വര്‍ഷമാണ് പീതാംബരന് സൈനികനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1967ലെ ഇന്ത്യ-പാകിസ്താന് യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
രാജ്യം കാത്തു സംരക്ഷിച്ച ധീര യോദ്ധാക്കളില്‍ ഒരുവന് ഇത്തരത്തിലൊരു അവസ്ഥ വന്നത് രാജ്യത്തിന് തന്നെ മാനക്കേട് ഉണ്ടാക്കുന്ന ഒന്നാണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ജീവന് പോലും പണയപ്പെടുത്തി രാജ്യത്തെ സേവിച്ച ഒരാള്‍ അന്നതിനായി മറ്റുള്ളവരുടെ അടുത്ത് കൈ നീട്ടിയത് കണ്ടു നിക്കാന്‍ പോലും ആകാത്ത ഒന്നാണെന്നും സമൂഹമാധ്യമങ്ങള്‍ പറയുന്നുണ്ട്. ക്രിക്കറ്റ് താരത്തിന്റെ ഇടപെടലിനെ സമൂഹമാധ്യമങ്ങള്‍ വാഴ്ത്തുന്നുമുണ്ട്.
Thanks @adgpi for explaining in detail how they have taken care of Mr Peethabaran. From his hip replacement surgery to a monthly grant from Rajya Sainik Board, they have assisted him like their own. Grateful. Thanks @DefenceMinIndia @SpokespersonMoD pic.twitter.com/SVG8w1FMjM
— Gautam Gambhir (@GautamGambhir) February 2, 2019
Discussion about this post