ന്യൂഡല്‍ഹി: രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹിന്ദു വോട്ടുകള്‍ പിടിമുറുക്കാന്‍ ബിജെപി രാമക്ഷേത്രത്തെ ആയുധമാക്കുന്നു. രാമക്ഷേത്രം വേണമോ വേണ്ടേ എന്ന കാര്യത്തില്‍ രാഹുല്‍ബാബ നിലപാട് വ്യക്തമാക്കണമെന്നാണ് അമിത് ഷാ ആവശ്യപ്പെട്ടത്.
അതേസമയം, ബജറ്റ് അവതരണ വേളയില്‍ എന്തിനാണ് ഇത്ര ഗൗരവത്തില്‍ ഇരുന്നതെന്ന് എനിക്ക് മനസിലാകുന്നില്ലെന്നും എല്ലായിടത്തും അലറുന്ന രാഹുല്‍ എന്ത്കൊണ്ട് ചിരിക്കുന്നില്ല, ബജറ്റില്‍ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തില്ലെന്ന് അമിത്ഷാ ‘പരിഭവപ്പെട്ടു’.
കഴിഞ്ഞ ദിവസം പിയൂഷ് ഗോയല്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖം വീര്‍പ്പിച്ച് ിരിക്കുന്ന ചിത്രം വൈറലായിരുന്നു. നിറ പുഞ്ചിരിയോടെ മോഡി കയ്യടിച്ചപ്പോള്‍ രാഹുല്‍ നിരാശനായി താടിയ്ക്ക് കൈയ്യുംവെച്ച് ഇരിക്കുകയായിരുന്നു.
രാഹുല്‍ ഗാന്ധി നിരാശനായി ഇരിക്കുന്ന ഈ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അഞ്ചുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി അടയ്‌ക്കേണ്ടെന്ന പ്രഖ്യാപനം അടുത്തവര്‍ഷം മുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് ഗോയല്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ‘ ദൈവമേ ഇത് തങ്ങളുടെ തലയിലാവുമോ’യെന്ന ആശങ്കയാണ് രാഹുലിന്റെ മുഖത്തെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം.
Discussion about this post