ന്യൂഡല്‍ഹി: ഇന്നലെ പാകിസ്താനിലും അഫ്ഗാനിസ്താനിലും ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തില്‍ ഉത്തരേന്ത്യയിലും പ്രകമ്പനങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. പാക്ക് – അഫ്ഗാന്‍ അതിര്‍ത്തിയിലെ ഹിന്ദുകുഷ് മലനിരകളാണ് ഭൂചനലത്തിന്റെ പ്രഭവ കേന്ദ്രം.
ഇന്നലെ വൈകീട്ട് 5.34 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹിന്ദു കുഷ് മേഖലയില്‍ 212 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ഇന്ത്യന്‍ കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനത്തിന്റെ ഭാഗമായി ഡല്‍ഹി, ജമ്മുകാശ്മീര്‍ മേഖലകളിലും ചെറിയ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. എന്നാല്‍ എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇതിനിടെ ഇന്‍ഡോനേഷ്യയിലെ സുമാത്രയിലും ഭൂചനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഈ ഭൂചനലത്തിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Discussion about this post