പോപ്പ് രാജാവ് മൈക്കിള്‍ ജാക്‌സന് ആദരവ്; മുംബൈയിലും ബംഗളൂരുവിലും മ്യൂസിക് ഷോ

മാര്‍ച്ച് 13 മുതല്‍ 17 വരെയാണ് ഐആം കിംഗ് -ദ മൈക്കിള്‍ ജാക്സണ്‍ എക്സ്പിരീയന്‍സ് എന്ന പേരില്‍ ഷോ നടക്കുന്നത്

മുംബൈ: പ്രശസ്ത പോപ്പ് മാന്ത്രികന്‍ മൈക്കിള്‍ ജാക്‌സിന് ആദരവ് അര്‍പ്പിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി മുംബൈയിലും ബംഗളൂരുവിലും മ്യൂസിക് ഷോ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 13 മുതല്‍ 17 വരെയാണ് ഐആം കിംഗ് -ദ മൈക്കിള്‍ ജാക്സണ്‍ എക്സ്പിരീയന്‍സ് എന്ന പേരില്‍ ഷോ നടക്കുന്നത്.

മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്ട്സ്, ബംഗളൂരു സെന്റ് ജോണ്‍സ് ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ഷോ. ലോകമെമ്പാടുമുള്ള സഗീതാസ്വാദകരെ ലക്ഷ്യമിട്ട് ഇവന്റ് കമ്പനിയായ എല്‍എടിയാണ് ഓണ്‍ലൈന്‍ ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയുമായി സഹകരിച്ച് സംഗീത ഷോ അവതരിപ്പിക്കുന്നത്.

ഷോയില്‍ ജാക്സന്റെ ജനപ്രിയമായ പാട്ടുകള്‍ക്ക് കലാകാരന്‍മാര്‍ ചുവട് വെയ്ക്കും. പ്രശസ്ത സംഗീതജ്ഞരും ലാസ് വെഗാസില്‍ നിന്നുമുള്ള നര്‍ത്തകരുമാണ് മ്യൂസിക് ഷോയില്‍ പങ്കെടുക്കുന്നത്. ജാക്സണ്‍ന്റെ ഹിറ്റുകളായ ‘ബാഡ്’, ‘ബില്ലി ജീന്‍’, ‘ത്രില്ലര്‍’, ‘ഹ്യൂമന്‍ നേച്ചര്‍’ തുടങ്ങിയവ ഷോയില്‍ അവതരിപ്പിക്കും.

മൈക്കിള്‍ ജാക്സണ്‍ വെരുമൊരു ഐതിഹാസിക പോപ്പ് ഗായകന്‍ മാത്രമായിരുന്നില്ലെന്നും ലോകത്തെ പിടിച്ചുകുലുക്കിയ ഒരു പ്രതിഭാസമായിരുന്നെന്ന് മ്യൂസിക് ഷോയുടെ സംഘാടകര്‍ പറഞ്ഞു.ഇത്തരത്തില്‍ ഒരു ഷോ രാജ്യത്തെത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സംഘാടകരിലൊരാളായ കുനാല്‍ ഖംഭാട്ടി പറഞ്ഞു.

Exit mobile version